Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panic

ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ന്നു; പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ന​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ബി​ജെ​പി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ അ​വ​രു​ടെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മ​രം കാ​ണു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ല്‍​ഹി ഇ​തു​വ​രെ കാ​ണാ​ത്ത സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

"രാ​ജ്യം ഇ​തു​വ​രെ കാ​ണാ​ത്ത സ​മ​ര​മാ​യി​രി​ക്കും തി​ങ്ക​ളാ​ഴ്ച്ച കാ​ണാ​ന്‍ പോ​കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും നി​വേ​ദ​നം ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ര്‍ ഇ​റ​ങ്ങി പോ​യെ മ​തി​യാ​കൂ. അ​തി​നാ​യു​ള്ള സ​മ​രം രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ക്കും.'-​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

പാ​ണ​ഞ്ചേ​രി​യി​ൽ വീ​ണ്ടും ഭൂ​മി​കു​ലു​ക്കം, പരിഭ്രാന്തിയിൽ നാട്ടുകാർ

തൃ​ശൂ​ർ: പാ​ണ​ഞ്ചേ​രി​യി​ൽ ഭൂചലന ആശങ്ക ഉ​യ​ർ​ത്തി വീ​ണ്ടും ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു പ്ര​ക​മ്പ​ന​വും ഇ​ടി​മു​ഴ​ക്ക​ത്തി​നു സ​മാ​ന​മാ​യ ശ​ബ്ദ​വും. ഇ​ന്ന​ലെ രാ​ത്രി 11:20നാ​ണ് ശ​ക്ത​മാ​യ മു​ഴ​ക്ക​വും ഭൂ​മി​കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പീ​ച്ചി, ചെ​ന്നാ​യ്പ്പാ​റ, ക​ണ്ണാ​റ, പ​ട്ടി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി​കു​ലു​ക്കം നേ​രി​ട്ടു.

അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പ് പീ​ച്ചി​യി​ലും അ​ടു​ത്തു​ള്ള തെ​ക്കേ​ക്കു​ളം, ചെ​ന്നാ​യ്പാ​റ, താ​മ​ര​വെ​ള്ള​ച്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഭൂ​ച​ല​ന​ത്തി​നു സ​മാ​ന​മാ​യ പ്ര​ക​മ്പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു വ​ലി​യ ശ​ബ്ദ​മു​ണ്ടാ​കു​ക​യും വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ​ക്കും ജ​ന​ലു​ക​ൾ​ക്കും പ്ര​ക​ന്പ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

ഭൂ​ച​ല​നം പ​രി​ശോ​ധി​ക്കാ​നും മു​ൻ​ക​രു​ത​ൽ ന​ൽ​കാ​നും അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു​വെന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ഭൂ​ച​ല​ന​വും മു​ഴ​ക്ക​വും തു​ട​ർ​ച്ച​യാ​കു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

International

ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ നോ​ഡ​യി​ൽ ഭൂ​ക​മ്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നോ​ഡ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 91 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് മാ​റി​യി​ട്ടാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്നും ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ഴം 19.3 കി​ലോ​മീ​റ്റ​റാ​ണെ​ന്നും യു​എ​സ്ജി​എ​സ് (യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ) അ​റി​യി​ച്ചു.

വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ​ഡി​സം​ബ​ർ 31ന് ​ടി​ബ​റ്റി​ലും ഭൂ​ക​മ്പ​മു​ണ്ടാ​യി. 3.4 ആ​ണ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സ​മ​യം വൈകുന്നേരം 3.26ന് 10 ​കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ജ​നം പ​രി​ഭ്രാ​ന്ത​രാ​യി. 

Latest News

Corehub Up